Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chakkarakkal Police

ഹ​ണി ട്രാ​പ്; പതിനേഴുകാ​രി ഉ​ൾ​പ്പെ​ടെ നാ​ലു​ പേ​ർ പി​ടി​യി​ൽ

കണ്ണൂർ: ഏ​​​ച്ചൂ​​​ർ മാ​​​ച്ചേ​​​രി​​​യി​​​ലെ യു​​​വാ​​​വി​​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി ഹ​​​ണി ട്രാ​​​പ്പി​​​ൽ​​​പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ച പ​​​തി​​​നേ​​​ഴു​​​കാ​​​രി ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​ പേ​​​രെ ച​​​ക്ക​​​ര​​​ക്ക​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​തി​​​നേ​​​ഴു​​​കാ​​​രി, കു​​​ശാ​​​ൽ ന​​​ഗ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യും കാ​​​ഞ്ഞ​​​ങ്ങാ​​​ട് മൂ​​​ളി​​​യാ​​​റി​​​ൽ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന സി. ​​​മൈ​​​മൂ​​​ന (51), എ.​​​കെ. അ​​​ബ്‌​​​ദു​​​ൾ​​​ക​​​ലാം (52), ച​​​ട്ട​​​ഞ്ചാ​​​ൽ സ്വ​​​ദേ​​​ശി ഇ​​​ബ്രാ​​​ഹിം സ​​​ജ്‌​​​മ​​​ൽ അ​​​ർ​​​ഷാ​​​ദ് (28) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ച​​​ക്ക​​​ര​​​ക്ക​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്‌​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ച്ച​​​യ്ക്ക് കാ​​​ഞ്ഞ​​​ങ്ങാ​​​ടാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്: ഏ​​​ച്ചൂ​​​ർ മാ​​​ച്ചേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നോ​​​ട് 10 ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി പ​​​രി​​​ച​​​യ​​​ത്തി​​​ലാ​​​യ പെ​​​ൺ​​​കു​​​ട്ടി യു​​​വാ​​​വി​​​നോ​​​ട് കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടേ​​​ക്കു വ​​​രാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ​​​യെ​​​ത്തി​​​യ യു​​​വാ​​​വി​​​നെ ഒ​​​രു വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് 10 ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളു​​​ടെ ഷ​​​ർ​​​ട്ട് അ​​​ഴി​​​ച്ച് പെ​​​ൺ​​​കു​​​ട്ടി​​​ക്കൊ​​​പ്പം ഫോ​​​ട്ടോ​​​യെ​​​ടു​​​ത്ത് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി. പ​​ണ​​മി​​ല്ലെ​​ങ്കി​​​ൽ സ​​​മാ​​​ന വി​​​ല​​​യു​​​ള്ള സ്വ​​​ർ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​വ​​​സാ​​​നം ആ​​​റു ല​​​ക്ഷം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പ​​​ണം കൈ​​​വ​​​ശ​​​മി​​​ല്ലെ​​​ന്നും നാ​​​ട്ടി​​​ൽ​​പോ​​​യി ബ​​​ന്ധു​​​ക്ക​​​ളി​​​ൽ​​നി​​​ന്നു സ്വ​​​ർ​​​ണം വാ​​​ങ്ങി ത​​​രാ​​​മെ​​​ന്നും പ​​​റ​​​ഞ്ഞു പ്ര​​​തി​​​ക​​​ളെ​​​യും കൂ​​​ട്ടി ച​​​ക്ക​​​ര​​​ക്ക​​​ല്ലി​​​ൽ എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​വാ​​​വ് ബ​​​ന്ധു​​​ക്ക​​​ളോ​​​ടു സം​​​ഭ​​​വം പ​​​റ​​​ഞ്ഞ​​​തോ​​​ടെ ഇ​​​വ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ച​​​ക്ക​​​ര​​​ക്ക​​​ൽ പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം ന​​ൽകുകയായിരുന്നു.

Latest News

Corehub Up